കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇന്ത്യയിൽ കണ്ടുകിട്ടനുള്ളത് 40592 കുട്ടികൾ

രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായ കുട്ടികളില്‍ നാല്പതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രം ലോക്സഭയില്‍. കേരളത്തില്‍ കാണാതായവരില്‍ 422 കുട്ടികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതാകുന്ന കുട്ടികളുടെ വിവരം സംബന്ധിച്ച് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി കണക്കുകള്‍ അവതരിപ്പിച്ചത്.