സിനിമ ചിത്രീകരണത്തിനിടെ കാല്‍തെറ്റി വീണ്​ സംവിധായകന്‍ ചേരന്​​ പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ കാല്‍തെറ്റി വീണ്​ സംവിധായകന്‍ ചേരന്​​ പരിക്ക്

ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെ കാല്‍തെറ്റിവീണ്​ നടനും സംവിധായകനുമായ ചേരന്​ തലക്ക്​ പരിക്കേറ്റു.നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍നിന്നാണ്​ വീണത്​. വ്യാഴാഴ്​ച രാവിലെ ഡിണ്ടുഗലില്‍ നന്ദ പെരിയസാമിയുടെ സംവിധാനത്തില്‍ ഗൗതം കാര്‍ത്തിക്കിനൊപ്പം 'ആനന്ദം വിളയാടും വീട്​' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ്​ സംഭവം.തുടര്‍ന്ന് വൈകീട്ടോടെ ഷൂട്ടിങ്​ അവസാനിപ്പിച്ച്‌​ ടീം ചെന്നൈയിലേക്ക്​ മടങ്ങി.