തോരാതെ മഴ : 3 ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

തോരാതെ മഴ : 3 ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ (Kerala rains) തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വ്യാപകമായ മഴ രാത്രിയിലും തുടര്‍ന്നേക്കും. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (orange alert) തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് (Yellow alert) .


നാളെയോടെ മഴയുടെ ശക്തി കുറയും. അറബിക്കടലിലെ ചക്രവാതച്ചുഴിയും, അനുബന്ധ ന്യൂനമര്‍ദ്ദപാതിയുമാണ് നിലവില്‍ മഴ കിട്ടാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വ്യാഴാഴ്ചയോടെ തമിഴ്നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും. ബുധനാഴ്ചയോടെ അറബികടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടും. രണ്ട് ന്യൂനമര്‍ദ്ദവും കേരളത്തെ കാര്യമായി ബാധിക്കാന്‍ സാധ്യത ഇല്ലെന്നാണ് നിലവിലെ നിഗമനം.