അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തിന്റെ ആഴംകൂട്ടൽ നടപടികളാരംഭിച്ച് അദാനി ഗ്രൂപ്പ്.

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തിന്റെ ആഴംകൂട്ടൽ നടപടികളാരംഭിച്ച് അദാനി ഗ്രൂപ്പ്.
അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന്റെ അഴിമുഖത്ത് ആഴം കൂട്ടുന്നതിനുള്ള പ്രവർത്തികൾക്ക് തുടക്കമായി. വിഴിഞ്ഞം തുറമുഖത്തുണ്ടായിരുന്ന അത്യാധുനിക സംവിധാനമുള്ള  ശാന്തിസാഗർ 13 എന്ന ഡ്രജറാണ് ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഹാർബറിൻ്റെ പ്രവേശന കവാടം മുതൽ 400 മീറ്റർ നീളത്തിലും 6 മീറ്റർ താഴ്ചയിലും ഡ്രഡ്ജ്  ചെയ്യുകയാണ് ശാന്തി സാഗറിൻ്റെ ദൗത്യം. മണിക്കൂറിൽ ടൺ കണക്കിന് മണലാണ് തുറമുഖ ചാനലിൽ നിന്നും നീക്കം ചെയ്യുന്നത്. അദാനി ഗ്രൂപ്പാണ് ട്രജിംഗ് ജോലികൾ നടത്തുന്നത്.  കുഴിച്ചെടുക്കുന്ന മണൽ തീരശോഷണം ഉണ്ടാകുന്ന താഴംപള്ളി ഭാഗത്ത് നിക്ഷേപിക്കുകയാണ്.
അതേ സമയം ഇതുവഴിയുള്ള മത്സ്യ ബന്ധന യാനങ്ങൾ പോകുന്നതിന് യാതൊരുവിധ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നില്ലാന്നാണ് റിപ്പോർട്ടുകൾ സൂചിപ്ലിയ്ക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മാസം ഡ്രാഫ്റ്റ് ഡ്രജർ മുതലപ്പൊഴിയിൽ എത്തിയിരുന്നു.
ഇത് ഉപയോഗിച്ച് പെരുമാതുറ താഴംപള്ളി ഹാർബറുകളിലെ ലേലപ്പുരയിൽ 3 മീറ്റർ താഴ്ചയിൽ ഡ്രജിംഗ് നടക്കുന്നുണ്ട്.
രണ്ട് വർഷങ്ങൾക്ക് മുൻപ് മുതലപ്പൊഴി തുറമുഖത്തെ കല്ലുകളും മണലും മാറ്റുന്നതിനായി അദാനിയുടെ വിവിധ ഡ്രജറുകൾ ഇവിടെ എത്തിയിരുന്നു.