യോഗി ആദിത്യനാഥിന്‍റെ പ്രചാരണവേദിക്കു സമീപം കന്നുകാലികളെ അണിനിരത്തി കർഷകർ

യോഗി ആദിത്യനാഥിന്‍റെ പ്രചാരണവേദിക്കു സമീപം കന്നുകാലികളെ അണിനിരത്തി കർഷകർ

ലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) തെരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപമുള്ള തുറന്ന പ്രദേശത്തേക്ക് കർഷകർ കന്നുകാലികളെ (Stray Cattle) അണിനിരത്തിയതായി റിപ്പോര്‍ട്ടുകള്‍. നൂറുകണത്തിനു തെരുവു കന്നുകാലികളാണ് യോഗിയുടെ പ്രചാരണ വേദിക്കു സമീപം കര്‍ഷകരെത്തിച്ചത്. തെരുവിൽ  അലഞ്ഞുനടക്കുന്ന കന്നുകാലികൾ പ്രദേശത്തു സൃഷ്ടിക്കുന്ന അനിഷ്ട സംഭവങ്ങൾ തുറന്നുകാട്ടാനായാണ് കര്‍ഷകര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കർഷക നേതാവ് രമൺദീപ് സിങ് മാൻ യോഗിയുടെ പ്രചാരണ വേദിക്ക് സമീപം കന്നുകാലികള്‍ അലഞ്ഞ് നടക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.  തുറന്ന പ്രദേശത്ത് നൂറുകണക്കിനു  കന്നുകാലികൾ അലഞ്ഞുനടക്കുന്നത് വീഡിയോയില്‍ കാണാം. തെരുവിൽ തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ജനമെന്നും  അഞ്ച് വർഷത്തെ  ഭരണത്തിനിടെ ഈ പ്രശ്നത്തിനു പരിഹാരം കണാൻ ബിജെപി സർക്കാരിനു കഴിഞ്ഞില്ലെന്നും കർഷക നേതാവ് രമൺദീപ് സിങ് മാൻ ആരോപിച്ചു.