'റോക്കി ഭായിയെ കാണണം'; കണ്ണുനിറഞ്ഞ് കുട്ടി, കുഞ്ഞാരാധകന് മറുപടിയുമായി യാഷെത്തി

'റോക്കി ഭായിയെ കാണണം'; കണ്ണുനിറഞ്ഞ് കുട്ടി, കുഞ്ഞാരാധകന് മറുപടിയുമായി യാഷെത്തി

കെജിഎഫ്(KGF 2) എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്(Yash). കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ആയതിന് പിന്നാലെ താരത്തിന്റേതായ വീഡിയോകളും ചിത്രങ്ങളും കഥകളുമൊക്കെ സോഷ്യൽ മീഡിയയുടെ മനംകവരുകയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

റോക്കി ഭായിയെ കാണണം എന്ന് ആവശ്യപ്പെടുന്ന കുട്ടി ആരാധകന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 'കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ ഇത് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് കുട്ടിയുടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും കാണുകയും ചെയ്തിരുന്നു. ഒടുവിൽ സാക്ഷാൽ റോക്കി ഭായ് തന്നെ വീഡിയോ കാണ്ടു, മറുപടിയും നൽകി. 'നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല' എന്നായിരുന്നു യഷിന്റെ മറുപടി.അതേസമയം, വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് മുന്നേറുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് യാഷ് രം​ഗത്തെത്തിയിരുന്നു. ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യഷ് വീഡിയോ തുടങ്ങുന്നത്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്‌നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു അത്. സ്വപ്‌നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞുവെച്ചത്. നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ല.  പിന്തുണയും സ്‌നേഹവും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണ്. എല്ലാവര്‍ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെയും നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍ നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും യാഷ് വ്യക്തമാക്കുന്നു. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന് പറഞ്ഞ് കൊണ്ട് യാഷ് വീഡിയോ അവസാനിപ്പിക്കുകയും ചെയ്തിരുന്നു