സന്മാർഗത്തിന് ചേരാത്ത വിധത്തിൽ നിയന്ത്രണങ്ങൾ; ആപ്പിൾ കമ്പനിക്കെതിരെ ഇന്ത്യയിൽ അന്വേഷണം

ദില്ലി: ടെക് ഭീമനായ ആപ്പിൾ (Apple) കമ്പനിക്കെതിരെ ഇന്ത്യയിലെ കോംപറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. ആപ് സ്റ്റോറിൽ ബിസിനസ് രംഗത്തിന് ചേരാത്ത മോശം പ്രവർത്തനങ്ങളുടെ പേരിലാണ് അന്വേഷണം. ടെക് ലോകത്തെ ആഗോള ഭീമനെതിരെയുള്ള (Apple Inc) അന്വേഷണം ബിസിനസ് ലോകത്തെയാകെ അമ്പരപ്പിലാക്കിയിട്ടുണ്ട്.

ആപ്പ് സ്റ്റോറിൽ (App Store) ആപ്ലിക്കേഷനുകൾക്ക് മേൽ ബിസിനസ് രംഗത്തിന്റെ സന്മാർഗത്തിന് ചേരാത്ത വിധത്തിൽ നിയന്ത്രണങ്ങൾ (Unfair Practices) കൊണ്ടുവരുന്നു, ആപ്ലിക്കേഷൻ വിതരണ വിപണിയിൽ മേധാവിത്തം കാട്ടുന്നു തുടങ്ങിയ പരാതികളാണ് ആപ്പിൽ ഇൻകോർപറേറ്റഡിനും ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും എതിരെ ഉയർന്നിരിക്കുന്നത്.

കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് 20 പേജുള്ള ഉത്തരവാണ് കേന്ദ്ര ഏജൻസി പുറത്തിറക്കിയത്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ലഭ്യമായ ഒരേയൊരു ആപ്ലിക്കേഷൻ വിതരണ സംവിധാനമാണ് ആപ് സ്റ്റോറെന്നും ഇത് എല്ലാ ഐഫോണികളിലും ഐപാഡുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തവയാണെന്നും ഉത്തരവിലുണ്ട്.

തേർഡ് പാർട്ടി ആപ് സ്റ്റോറുകൾക്ക് ആപ്പിളിലുള്ള വിലക്ക്, ചില സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ നിന്ന് ആപ്ലിക്കേഷനുകളെ വിലക്കുന്ന നടപടി എന്നിവയെല്ലാം കമ്പനിക്കെതിരെയുള്ള അന്വേഷണത്തിന് കാരണമായി. തേർഡ് പാർടി ആപ് സ്റ്റോറുകൾക്ക് ഇടമില്ലാത്തത് തന്നെ സിസിഐയുടെ കാഴ്ചപ്പാടിൽ ആരോഗ്യകരമായ വിപണി പ്രവർത്തനങ്ങൾക്ക് തടസമാണ്. അതിനാൽ വരുംദിവസങ്ങൾ ആപ്പിൾ കമ്പനിക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞതാവും.


എസ്.ഡി കാര്‍ഡുകള്‍ വില്ലനാകുന്നു; പുതിയ മാക്ബുക്ക് പ്രോ മോഡലുകള്‍ക്ക് പ്രശ്‌നങ്ങള്‍
മാക്ക്ബുക്ക് പ്രോയ്‌ക്കെതിരേ വ്യാപക പരാതികള്‍. ഓണ്‍ലൈനിലാണ് പലരും പരാതി ഉയര്‍ത്തിയിരിക്കുന്നത്. ചില എസ്ഡി കാര്‍ഡുകള്‍ ഇതില്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതി. പുതിയ 14-ഉം 16-ഇഞ്ച് മാക്ബുക്ക് പ്രോ  മോഡലുകള്‍ക്കൊപ്പം എസ്ഡി കാര്‍ഡുകള്‍  ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍, കുറഞ്ഞ ട്രാന്‍സ്ഫര്‍ വേഗതയാണ് വില്ലനായിരിക്കുന്നത്. മറ്റു ചിലതിലാവട്ടെ, ഇതിന് ആക്‌സസ്സ് ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ സമയത്ത് പുതിയ മാക്ബുക്ക് പ്രോ മോഡലുകളുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു എസ്ഡി കാര്‍ഡ് പിന്തുണയുടെ തിരിച്ചുവരവ്.

10 വര്‍ഷത്തിനിടെ ആദ്യമായി ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തി വച്ചു
ഇതാദ്യമായി ഒരു പതിറ്റാണ്ടിനിടെ ആപ്പിള്‍ ഐഫോണിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നു. കോവിഡ്  വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടു പോലും ആപ്പിള്‍ ഐഫോണിന്റെ ഉത്പാദനം കുറച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഘടകഭാഗങ്ങളുടെ കുറവ് ആപ്പിളിനെ ബാധിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അടിസ്ഥാനപരമായി, ഈ വാര്‍ത്ത ഒക്ടോബറില്‍ ആപ്പിള്‍ തന്നെ പരസ്യമാക്കിയിരുന്നു. ഇത് ഐഫോണ്‍ 13 സീരീസ്  നിര്‍മ്മാണത്തെക്കുറിച്ചുള്ള കമ്പനിയുടെ ആവലാതിയും പുറത്തു കൊണ്ടുവന്നിരുന്നു.

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ആപ്പ് പുറത്തിറക്കി ആപ്പിള്‍; ഉപയോഗം ഇതാണ്
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താനായി ആപ്പ് പുറത്തിറക്കി ആപ്പിള്‍. ഐഒഎസിന് പുറത്ത് അപൂര്‍വ്വമായി മാത്രം ഇടപെടലുകള്‍ നടത്താറുള്ള ആപ്പിളിന്‍റെ 'ട്രാക്കര്‍ ഡിക്റ്റക്ടര്‍ ആപ്പ്' കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍  ലഭ്യമായി തുടങ്ങി. ആപ്പിളിന്‍റെ ഐഫോണും , ഐപാഡും അടക്കമുള്ള ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എയര്‍ ടാഗുകളുടെ സാന്നിധ്യം ഈ ആപ്പിലൂടെ തിരിച്ചറിയാന്‍ സാധിക്കും