'മകനെ കണ്ടെത്താന്‍ ഞാനിനി ഏത് വാതിലില്‍ മുട്ടണം?' റഷ്യന്‍ സൈനികന്‍റെ അമ്മ

'മകനെ കണ്ടെത്താന്‍ ഞാനിനി ഏത് വാതിലില്‍ മുട്ടണം?' റഷ്യന്‍ സൈനികന്‍റെ അമ്മ

ഷ്യയുടെ ഉക്രൈന്‍ അധിനിവേശം 14-ാം ദിവസത്തിലേക്ക് കടക്കവേ റഷ്യ സ്വന്തം സൈനികരില്‍ നിന്ന് പ്രതിസന്ധി നേരിട്ട് തുടങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. അധിനിവേശത്തിന്‍റെ ആദ്യദിവസങ്ങളില്‍  ഉക്രൈന്‍ പ്രതിരോധത്തിന് മുന്നില്‍ കീഴടങ്ങിയ റഷ്യന്‍ സൈനികര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയ ഉക്രൈനികള്‍, അവരുടെ വീടികളിലേക്ക് ഫോണ്‍ ചെയ്യാനും അമ്മമാരുമായി സംസാരിക്കാനും അനുവദിച്ചിരുന്നു. ഈ നീക്കത്തിന്‍റെ അന്തരഫലങ്ങള്‍ ദൃശ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന സ്വന്തം മക്കളെയും പേരക്കുട്ടികളെയും അന്വേഷിച്ച് അമ്മമാരും മുത്തശ്ശിമാരും തങ്ങളും മക്കളെയും കൊച്ചുമക്കളെയും കുറിച്ചുള്ള അന്വേഷണങ്ങള്‍ ശക്തമാക്കിയെന്നും ഇതിനായി റഷ്യന്‍ സൈന്യത്തെ സമീപിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രൈനില്‍ യുദ്ധം ചെയ്യുന്നവരിൽ ഗണ്യമായൊരു വിഭാഗം സൈനികരും നിർബന്ധിത സേവനം ചെയ്യുകയാണെന്നും അവരുടെ അനുഭവപരിചയമില്ലായ്മയും അവർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള  അവബോധമില്ലായ്മയും തിരിച്ചടി നേരിചുകയാണെന്നും പെന്‍റഗൺ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമ്മമാര്‍ തങ്ങളുടെ മക്കളെ അന്വേഷിച്ച് യുദ്ധഭൂമിയിലേക്കെത്തായി അതിര്‍ത്തികളിലേക്ക് തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉക്രൈന്‍ അധിനിവേശത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും ഇത്തരത്തില്‍ നിര്‍ബന്ധിത സേവനത്തിന് വിധേയരായ 18 ഉം 20 ഉം ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഇവര്‍ അതിര്‍ത്തികളില്‍ സൈനിക അഭ്യാസങ്ങളില്‍ പങ്കെടുക്കുകന്നതിനിടെയാണ് ഉക്രൈനിലേക്ക് നിയോഗിക്കപ്പെട്ടത്. അപ്പോഴും തങ്ങള്‍ യുദ്ധത്തിനാണ് പോകുന്നതെന്ന ബോധ്യം സൈനികര്‍ക്ക് ഉണ്ടായിരുന്നില്ല. 

കഴിഞ്ഞ ദിവസം പ്രസിഡന്‍റ് പുടിന്‍ ഉക്രൈനില്‍ യുദ്ധമുഖത്തുള്ള സൈനികരുടെ ബന്ധുക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. "നിങ്ങൾ എത്രമാത്രം ആശങ്കാകുലരാണെന്ന് എനിക്കറിയാം." എന്ന്  പറഞ്ഞ പുടിന്‍, സൈനികരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനും ശ്രമിച്ചു.  

എന്നാല്‍, പുടിന്‍റെ ശ്രമം വിജയിച്ചില്ല. ചില അമ്മമാരും മുത്തശ്ശിമാരും കാമുകിമാരും തങ്ങളോട് അവരുടെ മക്കളെ കുറിച്ചുള്ള ഉത്കണ്ഠ അറിയിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സൈന്യം കൃത്യമായ വിവരങ്ങളല്ല നല്‍കുന്നതെന്നും തങ്ങളുടെ മക്കള്‍ എവിടെയുണ്ടെന്ന് അവര്‍ പറയുന്നില്ലെന്നും അമ്മമാര്‍ ആരോപിച്ചു. 

ഒരാഴ്ചയായി സ്വന്തം പേരക്കുട്ടിയെ അന്വേഷിക്കുന്ന മറീന (പേരുകള്‍ വ്യജമാണ്) പറയുന്നത് 'ഏറ്റവും ഒടുവില്‍ ഫെബ്രുവരി 23 ന് അവനെ വിളിച്ചപ്പോള്‍ അവന്‍ ഉക്രൈന്‍-ബെലാറസ് അതിര്‍ത്തിയില്‍ സൈനിക അഭ്യാസത്തിനിടെയാണെന്നായിരുന്നു'. അതിനിടെ യുദ്ധം ആരംഭിച്ചു. അവനെ കുറിച്ചറിയാന്‍ സൈന്യവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നത് മകന്‍ റഷ്യ വിട്ടിട്ടില്ലെന്നാണ്'. അവര്‍ കൂട്ടിചേര്‍ത്തു. 

 നിങ്ങൾ തമാശ പറയുകയാണോ ? അവൻ ബെലാറസിൽ നിന്ന് എന്നെ ബന്ധപ്പെട്ടു. നിങ്ങളുടെ സൈനികർ എവിടെയാണെന്ന് നിങ്ങൾക്കറിയില്ലേ ? എന്ന് ചോദിച്ചപ്പോള്‍ അവർ ഫോൺ കട്ട് ചെയ്തു. എന്നോട് കൂടുതലൊന്നും സംസാരിക്കാന്‍ അവര്‍ തയ്യാറായില്ല. " മറീന പറയുന്നു. 

മറീനയുടെ ചെറുമകൻ നികിത യഥാർത്ഥത്തിൽ ഒരു നിർബന്ധിത സൈനികനായിരുന്നു.  18-27 വയസ് പ്രായമുള്ള പുരുഷന്മാരെ ഒരു വർഷത്തേക്ക് നിര്‍ബന്ധിത സൈന്യത്തിലേക്ക് തെരഞ്ഞെടുക്കുന്ന പദ്ധതി റഷ്യയില്‍ നിലവിലുണ്ട്. പലപ്പോഴും സാമ്പത്തിക ലാഭത്തിന് വേണ്ടി ആളുകള്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരത്തില്‍ സൈനിക സേവനത്തിന് നിര്‍ബന്ധിക്കപ്പെടുന്നവരെല്ലാം തന്നെ കരാര്‍ ജോലിക്കാരായിരിക്കും. " റഷ്യയിലെ ജൂനിയർ സർവീസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇത്തരത്തില്‍ കരാറുകാരാണ്.  തങ്ങളുടെ പ്രദേശത്തെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ നികിതയോട് നിങ്ങൾക്ക് നേരത്തെ വിരമിക്കാമെന്നും , നിങ്ങൾക്ക് സ്ഥിരമായ ശമ്പളം ലഭിക്കുമെന്നും  ഡ്രൈവിംഗ് പഠിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി മറീന പറയുന്നു. 

തുടര്‍ന്നാണ് നികിത ഒരു യന്ത്രവല്‍കൃത കാലാള്‍പ്പട ഡിവിഷനില്‍ ചേര്‍ന്നത്. എന്നാല്‍, നികിതയ്ക്ക് ലഭിച്ചിരുന്ന ശമ്പളം അവന്‍റെ ജീവിത നിലവാരം ഉയര്‍ത്താന്‍ പറ്റുന്നതായിരുന്നില്ല. റൂബിൾ തകരുന്നതിന് മുമ്പ് അവന് പ്രതിമാസ ശമ്പളമായി ലഭിച്ചിരുന്നത് 18,000 റൂബിൾസ് ( $240) ആയിരുന്നു.  ഇതുവച്ച് റഷ്യയിലെ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ നിങ്ങള്‍ക്ക് ചെലവ് കുറച്ച് ജീവിക്കാന്‍ മാത്രമേ പറ്റൂ.

ആ തുച്ഛമായ ശമ്പളത്തിന് പുറമേ ബാരക്കുകളിലെ സൗജന്യ താമസസൗകര്യവും യൂണിഫോമിനും പെട്രോളിനും പണം ലഭിക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു.  പക്ഷേ അതൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല ബാരക്കുളിലെ കടുത്ത തണുപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ അവന് മുറിയും വെള്ളവും ചൂടാക്കാന്‍ കൂടുതല്‍ പണം വാടകയിനത്തില്‍ ചെലവാക്കേണ്ടിവന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

23 -ാം തിയതി വിളിച്ചപ്പോള്‍ അതിര്‍ത്തിയില്‍ ഒരു സംഗീത വിരുന്നിലാണെന്നാണ് അവന്‍ പറഞ്ഞത്. സൈനിക അഭ്യാസങ്ങള്‍ക്ക് ശേഷം വിട്ടിലെത്തുമെന്നും അവന്‍ പറഞ്ഞു. എന്നാല്‍, പിന്നേറ്റ് മുതല്‍ അവനെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെയായി. നിക്കോളായ് ഉക്രെയിനിൽ ആയിരുന്നപ്പോൾ അവന്‍റെ സഹോദരി ഒരു ഉക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് പേജില്‍ യുദ്ധത്തടവുകാരനായി പിടിച്ചവരുടെ കൂട്ടത്തില്‍ അവനെയും കണ്ടതായി അവര്‍ കൂട്ടിച്ചേര്‍ത്തു. 

മറീനയെ പോലെ മകനെ അന്വേഷിച്ചെത്തിയതാണ് ഗലീനയും. ഗലീനയുടെ മകന്‍ നിക്കോളായി റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന ഒരു കരാര്‍ സൈനികനായിരുന്നു. അവസാനമായി വിളിച്ചപ്പോള്‍ ഉക്രൈന്‍ അതിര്‍ത്തിയിലാണെന്നാണ് അവന്‍ പറഞ്ഞത്. "എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞങ്ങളുടെ ആൺകുട്ടികൾ പിടിക്കപ്പെട്ടതിനെ കുറിച്ച് മാധ്യമങ്ങൾ നിശബ്ദരാണ്. അല്ലെങ്കിൽ അവർക്കറിയില്ല." നിക്കോളായിയുടെ കാമുകി പറയുന്നു.

ഞാനവനെ സൈന്യത്തില്‍ ചേരുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നിരവധി തവണ ശ്രമിച്ചതാണ്. എന്നാല്‍ ഭാവി കുടുംബത്തിന് വേണ്ടി എന്ന് പറഞ്ഞാണ് കഴിഞ്ഞ ഡിസംബറില്‍ അവന്‍ പോയത്. പ്രാദേശികമായി മാന്യമായ പണം സമ്പാദിക്കാൻ രാജ്യത്ത് മറ്റ് അവസരങ്ങളില്ലെന്നും ഗലീന കൂട്ടിച്ചേർക്കുന്നു.