യുപി വോട്ടെടുപ്പ് ചൂടിലേക്ക്; ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും

യുപി വോട്ടെടുപ്പ് ചൂടിലേക്ക്; ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും

ലഖ്നൗ: ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്.

ഇന്നും വെർച്വൽ റാലിയിലൂടെ പ്രധാനമന്ത്രി വോട്ടർമാരെ അഭിസംബോധന ചെയ്യും. ബിജ് നോറില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. വെര്‍ച്വല്‍ റാലിയിലൂടെ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത മോദി പഴയ ഗുണ്ടാഭരണം തിരിച്ചുവരാന്‍ ചില ക്രിമിനലുകള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ യോഗി തന്നെ ഉത്തര്‍പ്രദേശ് ഭരിക്കുമെന്നും പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളും അവസാന ദിനം പ്രചാരണത്തിൽ സജീവമാകും. ജാട്ട് വോട്ടുകൾ നിർണ്ണായകമാകുന്ന പടിഞ്ഞാറൻ യുപിയിലെ മണ്ഡലങ്ങുള്ള ഒന്നാം ഘട്ടം ബി ജെ പിക്കും പ്രതിപക്ഷ പാർട്ടികൾക്കും നിർണ്ണായകമാണ്. അതേസമയം സംസ്ഥാനത്തെ പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കും