സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം സാധാരണ മഴയ്ക്ക് സാധ്യത

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ഭൂമധ്യരേഖക്കും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അടുത്ത 24 മണിക്കൂറില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ സമയം, കേരളത്തില്‍ ന്യൂന മര്‍ദ്ദ ഭീഷണയില്ലെങ്കിലും അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.