ഓമിക്രോൺ വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു

ഓമിക്രോൺ വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയിലും.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 66 ഉം 46 ഉം വയസ്സുള്ള രണ്ടുപുരുഷന്മാര്‍ക്കാണ് രോഗം ബാധിച്ചത്. ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് ഇവരെ ബാധിച്ചത് ഒമൈക്രോണ്‍ ആണ് എന്ന് സ്ഥിരീകരിച്ചത്.

ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തുപേരുടെ കൂടി പരിശോധനാഫലം വരാനുണ്ട്.

സമ്ബര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ലോകത്ത് 29 രാജ്യങ്ങളിലായി 373 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അറിയിച്ചു.