ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന

ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന ദക്ഷിണേഷ്യന്‍ മേഖലാ റീജണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിങ്. ഡെല്‍റ്റയെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നതിനാല്‍ രോഗബാധിതമേഖലയില്‍നിന്നടക്കം എത്തുന്നവരെ കൃത്യമായി നിരീക്ഷിച്ച് രോഗവ്യാപനം തടയണമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെയത്ര തീക്ഷ്ണമാകാനിടയില്ലെന്നാണ് ദേശീയ കൊവിഡ്  19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത്. നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സീനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാല്‍ പ്രതിരോധം കൂടുതല്‍ മികച്ചതാകുമെന്നാണ് വിലയിരുത്തല്‍. വാക്സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.രാജ്യത്താകമാനമായി ഒമിക്രോണ്‍ രോഗബാധയേറ്റവരുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്താകെയായി നൂറ്റിനാല്‍പതിലേറെ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.