അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് ആദായ നികുതിവകുപ്പിന്റെ ഒരുക്കം.

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് ആദായ നികുതിവകുപ്പിന്റെ ഒരുക്കം.

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് ആദായ നികുതിവകുപ്പിന്റെ ഒരുക്കം. രണ്ട് പ്രമുഖ കമ്പനികള്‍ക്ക് 1,000 കോടി രൂപയുടെ പിഴ വിധിച്ചേക്കുമെന്ന സൂചനയാണ് നികുതിവകുപ്പ് നല്‍കിയത്. ഇവയുടെ പേര് നികുതിവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല; എന്നാല്‍, ഓപ്പോയും ഷവോമിയുമാണ് കമ്പനികളെന്ന്  ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 സംസ്ഥാനങ്ങളിലായി ഇരു കമ്പനികള്‍ക്കുമുള്ള ഓഫീസുകളിലും ഫാക്ടറികളിലും നികുതിവകുപ്പ് കഴിഞ്ഞമാസം പരിശോധന നടത്തിയിരുന്നു.