ചെറിയതുറ തീരത്തടിഞ്ഞ് വെള്ളുടുമ്പന്‍ സ്രാവ്; ചിത്രങ്ങള്‍ കാണാം.

ചെറിയതുറ തീരത്തടിഞ്ഞ് വെള്ളുടുമ്പന്‍ സ്രാവ്; ചിത്രങ്ങള്‍ കാണാം.

തിരുവനന്തപുരം ചെറിയതുറ തീരത്ത് വെള്ളുടുമ്പന്‍ സ്രാവ് തീരത്തടിഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയുടെ പല ഭാഗത്തായി വെള്ളുടുമ്പന്‍ സ്രാവിനെ കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പുറകെയാണ് ഇന്നലെ വൈകുന്നേരത്തോടെ വലിയതുറയ്ക്കും ചെറിയതുറയ്ക്കും ഇടയിലായി ചെറിയതുറ പള്ളിയുടെ സമൂപത്തെ കടല്‍ത്തീരത്ത്  വെള്ളുടുമ്പന്‍ സ്രാവ് അടിഞ്ഞത്. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം വിരിച്ച വലയിലായിരുന്നു ആദ്യം വെള്ളുടുമ്പന്‍ സ്രാവ് അകപ്പെട്ടത്. തിമിംഗല സ്രാവെന്നും അറിയപ്പെടുന്ന ഇതിനെ മത്സ്യത്തൊഴിലാളികള്‍ വലയില്‍ നിന്നും രക്ഷപ്പെടുത്തി വിട്ടയച്ചിരുന്നു. ചെറിയതുറയില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് അജിത്ത് ശംഖുമുഖം. വലിയതുറ പ്രദേശത്തും വലിയുടുമ്പന്‍ സ്രാവിനെ മത്സ്യബന്ധനതൊഴിലാളികള്‍ കണ്ടതായി ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോയവര്‍ അറിയിച്ചിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ചെറിയതുറ പള്ളിയുടെ സമീപത്തെ കടല്‍ത്തീരത്ത് വെള്ളുടുമ്പന്‍ സ്രാവ് അടിഞ്ഞത്.  കടലില്‍ അസാധാരണമായ സംഭവങ്ങളുണ്ടാകുമ്പാളാണ് ഇത്തരത്തില്‍ വലിയുടുമ്പന്‍ സ്രാവ് കടല്‍ത്തീരത്തെത്തുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.