അമേരിക്കയില്‍ മിന്നല്‍ പ്രളയം, കേരള മുഖ്യമന്ത്രി ചികിത്സക്കെത്തുന്ന മായോ ക്ലിനിക്കും വെള്ളത്തിലായി

അമേരിക്കയില്‍ മിന്നല്‍ പ്രളയം, കേരള മുഖ്യമന്ത്രി ചികിത്സക്കെത്തുന്ന മായോ ക്ലിനിക്കും വെള്ളത്തിലായി

മിനിസോട്ട : അമേരിക്കയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഈ സാഹചര്യത്തില്‍ രണ്ട് നഗരങ്ങളിലേയും മിക്ക വഴികളും താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

ഹൈവേകളിലൂടെയും മൗണ്ട് പാസുകളിലൂടെയുമുള്ള യാത്ര നിരോധിച്ചു. പ്രദേശത്ത് നിന്നും ലക്ഷക്കണത്തിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഈ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സ പ്രതിസന്ധിയിലാകുമെന്നാണ് വിവരം. മുഖ്യമന്ത്രി ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്.