കാ​സ​ർ​കോ​ട്​ എ​യിം​സ് അ​നു​വ​ദി​ക്കില്ലെന്ന്​​ മുഖ്യമന്ത്രി;

കാ​സ​ർ​കോ​ട്​ എ​യിം​സ് അ​നു​വ​ദി​ക്കില്ലെന്ന്​​ മുഖ്യമന്ത്രി;

കാ​സ​ർ​കോ​ട്​: എ​യിം​സ്​ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ സ്​​ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട്​ വീ​ണ്ടും മു​ഖം​തി​രി​ച്ച്​ മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. എ​യിം​സ്​ ജില്ലയിൽ അ​നു​വ​ദി​ക്കാ​ൻ ആ​വി​ല്ലെ​ന്ന്​ അദ്ദേഹം തീ​ർ​ത്തു​പ​റ​ഞ്ഞു. പാ​ർ​ല​മെൻറ്​ സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത എം.​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്.

എ​യിം​സ്​ അ​നു​വ​ദി​ക്കേ​ണ്ട സ്​​ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കാ​സ​ർ​കോ​ട്​ ജി​ല്ല​യു​ടെ പേ​ര്​ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കൈ​മാ​റ​ണ​മെ​ന്ന്​ യോഗത്തിൽ രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി​ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. എന്നാൽ, ഒ​രു​കാ​ര​ണ​വ​ശാ​ലും കാ​സ​ർ​കോ​ട്ട്​ എ​യിം​സ് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നായിരുന്നു മു​ഖ്യ​മ​ന്ത്രിയുടെ മ​റു​പ​ടി.

ഇതിനോട് ശക്​തമായ ​വിയോജിപ്പ്​ രേഖപ്പെടുത്തിയ എം.പി, കാസർകോട്ടുകാരോട്​ മാനുഷിക പരിഗണന കാണിക്കണമെന്ന്​ മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടു. ജില്ലയിൽ എയിംസ്​ സ്​ഥാപിക്കാൻ​ അവസാനശ്വാസം വരെ താൻ വാദിക്കുമെന്നും യോഗത്തിൽ അറിയിച്ചതായി രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.പി 'മാധ്യമ'ത്തോട്​ പറഞ്ഞു. 

ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ​ത​ർ​ക്ക​മു​ണ്ടാ​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി കു​ലു​ങ്ങി​യി​ല്ല. കിനാലൂരില്‍ നിര്‍ദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണെന്നറിയിച്ച അദ്ദേഹം, അവിടെ എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന്​ എം.പിമാരോട്​ ആവശ്യപ്പെടുകയും ചെയ്​തു

നി​യ​മ​സ​ഭ​യി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്നി​ന്​ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലും കാ​സ​ർ​കോ​ട്ട്​ എ​യിം​സ്​ ഇ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. എ​യിം​സ്​ ജ​ന​കീ​യ കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​കോ​ട്ട്​ ബു​ധ​നാ​ഴ്​​ച ബ​ഹു​ജ​ന റാ​ലി പ്ര​ഖ്യാ​പി​ച്ചി​രി​െ​ക്ക​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.