തിരുവനന്തപുരം നഗരത്തിലെ ആക്രി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; സമീപവാസികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം നഗരത്തിലെ ആക്രി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; സമീപവാസികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ തീപിടുത്തം. പി.ആർ.എസ്. ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ മേഖലയിലാണ് വൻ തീപിടുത്തം ഉണ്ടായത്. രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തീയണയ്ക്കാൻ നേതൃത്വം നൽകുന്നുണ്ട്.