ദീർഘദൂരം പറക്കുന്നതിനിടെ ഉറങ്ങുന്ന ഫ്രിഗെറ്റ് പക്ഷികള്‍; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച കണ്ടെത്തൽ

പലവിധം കടൽ പക്ഷികളുണ്ട് ഈ ലോകത്ത്. 46 ദിവസം കൊണ്ട് ഭൂമി ചുറ്റാൻ സാധിക്കുന്ന ആൽബട്രോസ് മുതൽ 200 ദിവസത്തോളം തുടർച്ചയായി പറക്കാൻ സാധിക്കുന്ന ആൽപിൻ സ്വിഫ്റ്റ് പോലുള്ള പക്ഷിക്കൾ ഇക്കൂട്ടത്തിലുണ്ട്. അവയെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഗവേഷകരുടെ മനസിലുണ്ട്. ഉത്തരം കിട്ടിയവയും ഇതുവരെയും കിട്ടിയിട്ടില്ലാത്തവയും അതിലുണ്ട്. പല മിത്തുകളും പക്ഷികളെ കുറിച്ചുണ്ട്.

ആൽബട്രോസ് പക്ഷിയ്ക്ക് ഒരു വർഷത്തോളം നിർത്താതെ പറക്കാൻ സാധിക്കുമെന്നും അവ ഇരപിടിക്കുന്നതും ഇണചേരുന്നതും പറക്കിലിനിടെ തന്നെയാണെന്നുമാണ് ഒരുകാലത്ത് കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല. ദൈർഘ്യമേറിയ പറക്കലിന് റെക്കോർഡുള്ളത് ആൽപിൻ സ്വിഫ്റ്റ് എന്ന പക്ഷിയ്ക്കാണ്. 200 ലേറെ ദിവസങ്ങൾ അവ തുടർച്ചയായി പറക്കും. ആൽബട്രോസ് പക്ഷിയ്ക്ക് 46 ദിവസം കൊണ്ട് ഭൂമി ചുറ്റിക്കറങ്ങിവരാൻസാധിക്കും. വിരലിലെണ്ണാവുന്ന അത്രയും തവണ മാത്രമെ ഇവ പറക്കലിന് ഇടവേള നൽകുകയുള്ളൂ.

വിശ്രമമില്ലാതെ എങ്ങനെയാണ് അവയ്ക്ക് സാധിക്കുന്നത്? ദേശാടന പക്ഷികളെ കുറിച്ച് ഗവേഷകരുടെ മനസിലുള്ള ചോദ്യങ്ങളിൽ പ്രധാനപ്പെട്ടത് ഈ ചോദ്യമാണ്. വിശ്രമമില്ലാതെ പറക്കുന്നത് എങ്ങനെയാണ് എന്നതിനൊപ്പം തന്നെ ചേർക്കാവുന്ന മറ്റൊരു ചോദ്യമാണ് അവ എങ്ങനെയാണ് ഉറങ്ങുന്നത്? എന്ന ചോദ്യവും. ഇതിനെ കുറിച്ച് യഥാർത്ഥ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലതാനും.

Mathrubhumi Malayalam News
Photo: Metro Malayalam

എന്നാൽ ഈ മാസം നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തിൽ 'ഫ്രിഗെറ്റ് പക്ഷി' (Frigate Bird) എന്ന കടൽപക്ഷിയുടെ സഞ്ചാരവുമായി ബന്ധപ്പെട്ട് സുപ്രധാനമായൊരു കണ്ടെത്തലുണ്ട്.

ആൽപിൻ സ്വിഫ്റ്റ് പക്ഷിയുടെ അത്രയും ദൈർഘ്യമേറിയ യാത്രകൾ നടത്താൻ ശേഷിയുള്ള പക്ഷിയൊന്നുമല്ല ഫ്രിഗെറ്റ്. എന്നാൽ ഭൂമിയിൽ തൊടാതെ രണ്ട് മാസക്കാലത്തോളം പറക്കാൻ ഇവയ്ക്ക് സാധിക്കുമത്രെ. കടലിന് മുകളിലൂടെ പറക്കുമ്പോൾ വിശ്രമിക്കാൻ തോന്നിയാൽ പോലും ഇവ താഴെ ഇറങ്ങാറില്ല. കാരണം മറ്റ് കടൽ പക്ഷികളെ പോലെ ഇവയ്ക്ക് നീന്താൻ അറിയില്ല.

വിശ്രമത്തിന് വേണ്ടി ഫ്രിഗറ്റ് പക്ഷിയ്ക്ക് ഈ കഴിവ് ഇല്ലാത്തതിനാൽ തന്നെ മറ്റൊരു രീതിയിൽ ഇവയ്ക്ക് വിശ്രമിക്കാൻ സാധിക്കുന്നുണ്ടെന്ന സംശയത്തിലായിരുന്നു ഗവേഷകർ. ഫ്രിഗറ്റ് പക്ഷിയ്ക്ക് പറക്കുന്നതിനിടയിൽ തന്നെ ഉറങ്ങാനുള്ള കഴിവുണ്ടോ എന്ന സംശയം അങ്ങനെ അവർക്കുണ്ടായി. അങ്ങനെയാണ് ജർമനയിലെ മാക്സ് പ്ലാൻക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓർണിത്തോളജിയിലെ നീൽസ് റാറ്റെൻബോർഗും സഹപ്രവർത്തകരും അവരുടെ പഠനത്തിനായി ആ വിഷയം തന്നെ തിരഞ്ഞെടുത്തത്.

15 ഓളം പക്ഷികളുടെ തലയോട്ടിയ്ക്കുള്ളിൽ ഇലക്ട്രോഎൻസെഫലോഗ്രാഫുകൾ ഘടിപ്പിച്ചാണ് (ഇഇജി) ഇവർ പഠനം നടത്തിയത്. തലച്ചോറിലെ വൈദ്യുതിയുടെ പ്രവർത്തനം കണ്ടെത്താൻ ഈ ഉപകരണത്തിന് സാധിക്കും. അതുവഴി അവ ഉറങ്ങുകയാണോ ഉണർന്നിരിക്കുകയാണോ എന്നറിയാം. പക്ഷിയിൽ ഘടിപ്പിച്ച ആക്സിലെറോ മീറ്റർ ഉപയോഗിച്ച് അവ എത്ര വേഗം ഏത് ദിശയിൽ സഞ്ചരിക്കുന്നുവെന്ന് കണ്ടെത്താനാവും.

ഒരാഴ്ച കഴിഞ്ഞ് ഈ ഉപകരണത്തിലെ വിവരങ്ങൾ ഗവേഷകർ ഡൗൺലോഡ് ചെയ്തെടുത്തു. അപ്പോഴാണ് ഫ്രഗേറ്റ്പക്ഷികൾ പറക്കുന്നതിനിടയിൽ തന്നെ ഉറങ്ങുന്നുണ്ടെന്ന് കണ്ടെത്തിയത്. ഒരു ദിവസം ഏകദേശം 45 മിനിറ്റ് നേരം മാത്രമാണ് ഇവ ഉറങ്ങുന്നത്. അതും നേരം ഇരുട്ടിയതിന് ശേഷം. എന്നാൽ കരയിലായിരിക്കുമ്പോൾ പകൽ ഒരു മിനിറ്റ് നേരവും രാത്രി ഏകദേശം 12 മണിക്കൂർ നേരവും ഉറങ്ങും.

പറക്കുന്നതിനിടെ ഉറങ്ങുമ്പോൾ ഇവ പൂർണമായും ഓട്ടോ പൈലറ്റ് (താനെ പറക്കുന്നത്) മോഡിൽ ആയിരിക്കില്ല. തലച്ചോറിന്റെ ഒരു വശമായിരിക്കും ആദ്യം ഉറങ്ങുക. അപ്പോൾ മറുവശം ഉണർന്നിരിക്കും. ശത്രുക്കളിൽ നിന്ന് രക്ഷനേടൻ സാധാരണ ജീവികളിൽ ഈ സംവിധാനം ഉണ്ടാവാറുണ്ട്. എന്നാൽ ഫ്രിഗറ്റ്പക്ഷിയ്ക്ക് പറക്കുന്നതിനിടെ ആകാശത്ത് മറ്റ് ശത്രുക്കളൊന്നുമുണ്ടാവാറില്ല. എന്നാൽ പറക്കുന്നതിനിടെ ഉറങ്ങുമ്പോൾ ആകാശത്ത് വെച്ച് കൂട്ടിമുട്ടാതിരിക്കാൻ വേണ്ടിയാണ് ഫ്രിഗറ്റ് പക്ഷികൾ ഈ പാതിയുറക്കമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. കാരണം പഠനത്തിനിടെ അവ ഒരിക്കലും പരസ്പരം കൂട്ടിയിടിച്ചിട്ടില്ല.

പരുന്തുകളെ പോലെ വായു സഞ്ചാരത്തിനനുസരിച്ച് താഴേക്ക് ഊളിയിട്ടും ഉയർന്നു പൊങ്ങിയുമാണ് ഇവ ദീർഘദൂരം പറക്കുന്നത്. വായുവിൽ താഴേക്കിറങ്ങുമ്പോൾ ഇവ ഉറങ്ങാറില്ല.

ഏറെക്കാലമായി ഗവേഷകർക്കിടയിൽ നിലനിന്നിരുന്ന സിദ്ധാന്തമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. ജീവികളിൽ ഉറക്കത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വിശദീകരിക്കാൻ ഈ കണ്ടെത്തൽ അധിക വിവരമാവും.