ബാങ്ക് ഓഫ് ബറോഡയിൽ 47 അ​ഗ്രികൾച്ചർ മാർക്കറ്റിം​ഗ് ഓഫീസര്‍; അവസാന തീയതി ജനുവരി 27

ദില്ലി: ബാങ്ക് ഓഫ് ബറോഡയിൽ (Bank of Baroda) അ​ഗ്രികൾച്ചർ മാർക്കറ്റിം​ഗ് ഓഫീസറുടെ (Agriculture Marketing Offiecer) 47 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് ആയ bankofbaroda.in. വഴി അപേക്ഷിക്കാം. 

തസ്തികയുടെ പേര്- അ​ഗ്രികൾച്ചർ മാർക്കറ്റിം​ഗ് ഓഫീസർ, തസ്തികകളുട എണ്ണം - 47, പേ സ്കെയിൽ 15-18 ലക്ഷം (പ്രതിവർഷം), എസ് സി - 7, എസ് റ്റി - 3, ഒബിസി - 12, ഇഡബ്ളിയു എസ് - 4, യുആർ 21, എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. ഉദ്യോഗാർത്ഥിക്ക് സർക്കാർ അംഗീകരിച്ച സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറിൽ ​ഗവൺമെന്റ് ഓഫ് ഇന്ത്യ/ഗവ. സ്ഥാപനങ്ങൾ/എഐസിടിഇ എന്നിവയിൽ നിന്നും  നാല് വർഷത്തെ ബിരുദം ഉണ്ടായിരിക്കണം. മൂന്നു വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. 

പ്രായപരിധി: 25 മുതൽ 40 വയസ്സ് വരെ. അപേക്ഷാ ഫീസ്: ഓൺലൈൻ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 600/, SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികൾ: 100/- എന്നിങ്ങനെയാണ് ഫീസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 27 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.